പൂഞ്ഞാർ;സരസ്വതി ദേവിയെ നഗ്നയായി വരച്ച എം ഫ് ഹുസൈന് അവാർഡ് കൊടുത്തതു ഇടതു സർക്കാർ.ക്ഷേത്രത്തിൽ പോവുന്ന സ്ത്രീകളെ നോവലിൽ അപമാനിച്ച ഒരുത്തനു അവാർഡ് കൊടുത്തതും ഇടതു സർക്കാർ.ശബരിമലയിൽ ആചാരലംഘനം നടത്തിയതും ഇടതു സർക്കാർ.
ക്രൈസ്തവ സന്യസ്തരെ അപമാനിക്കുന്ന നാടകം നടത്താൻ കാവൽ നിന്നതു ഇടതു സംഘടനകൾ.ഇപ്പോളിതാ നിയമസഭാ സ്പീക്കർ തന്നെ ഹൈന്ദവ ആചാരങ്ങളെ അപമാനിച്ചിരിക്കുന്നു.ഹൈന്ദവ ആചാരങ്ങളെ അപമാനിക്കാൻ എല്ലാകാലത്തും ഇടതു പക്ഷം മുന്നിൽ തന്നെ ഉണ്ടായിരുന്നു.ഇതേ ശാസ്ത്രവും സിദ്ധാന്തവും ഉപയോഗിച്ച് ഇതര മത വിശ്വാസങ്ങളെ അധിക്ഷേപിക്കാൻ ഏതെങ്കിലും ഒരു നേതാവ് ധൈര്യം കാണിക്കുവോ ? അഥവാ ആ ധൈര്യം കാണിച്ചാൽ ഒരുപക്ഷെ വികലാംഗൻ ആയേക്കാം എന്ന് നല്ല ബോധ്യം ഉണ്ട്.എന്നാൽ ഹൈന്ദവരുടെയും ക്രൈസ്തവരുടെയും കാര്യങ്ങളിൽ ആർക്കും കുതിരകയറാം എന്ന സ്ഥിതിവിശേഷമാണ് പിണറായിയുടെ കേരളത്തിൽ ഉള്ളത് .
ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ . പ്രതിപക്ഷം ആരെ പ്രീണിപ്പിക്കുവാൻ ആണ് ഇത്രയും ദിവസം മിണ്ടാതെ ഇരുന്നത് എന്ന് കൂടെ ചിന്തിക്കണം.ആരെയും ഭയക്കാതെ ധീരമായി നിലപാട് പറഞ്ഞ പ്രിയങ്കരനായ മണി ചേട്ടന് അഭിവാദ്യങ്ങൾ.ഷംസീർ മാപ്പു പറഞ്ഞാൽ മാത്രം പോരാ ,സ്പീക്കർ സ്ഥാനം രാജി വയ്ക്കണം.സ്പീക്കർ സ്ഥാനത്തിന് ഒരു മഹത്വം ഉണ്ട് ,ഇനി ആ പദവിയിൽ ഇരിക്കുവാൻ ഷംസീർ യോഗ്യനല്ലന്നും പി സി ജോർജ് പറഞ്ഞു..






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.