ഭരണങ്ങാനം :- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിലെ തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ സംരംഭങ്ങൾക്ക് സഹായധനം വിതരണം ചെയ്തു.
ഭരണങ്ങാനം, കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാം ഘട്ടത്തിൽ നാല് ലക്ഷം രൂപയും രണ്ടാംഘട്ടത്തിൽ ആറ് ലക്ഷം രൂപയുമാണ് നൽകുന്നത്. പലഹാര നിർമ്മാണം, ടൈലറിംഗ് യൂണിറ്റ്, ജനകീയ ഹോട്ടൽ, അച്ചാർ, കറിപ്പൊടി നിർമ്മാണം, തേനീച്ച വളർത്തൽ ,പച്ചക്കറി, പലചരക്ക് കടകൾ, ലൈറ്റ് ആൻഡ് സൗണ്ട് , കെട്ടിട നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് നൽകൽ എന്നിങ്ങനെ ഇരുപത്തിയഞ്ച് സംരംഭങ്ങൾക്കാണ് ഫണ്ട് നൽകിയത് .ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സഹായ ധന വിതരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ .വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റാണി ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഹൈമി ബോബി പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി ,ജിജി തമ്പി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി ,ലിസമ്മ ബോസ്, ഷിബു പൂവേലിൽ ,ബിജു പി .കെ, ജോസ് ചെമ്പകശ്ശേരി, സെബാസ്റ്റ്യൻ കട്ടക്കൽ, ഷീല ബാബു ,സി.ഡി.എസ്. ചെയർപേഴ്സൺ മാരായ സിന്ധു പ്രദീപ്, പുഷ്പാ റെജി, ബിന്ദു ശശികുമാർ ,ശ്രീലത ഹരിദാസ് , പാർവതി പരമേശ്വരൻ , പ്രകാശ് ബി നായർ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് ദിവാകർ പദ്ധതി വിശദീകരണം നടത്തി .പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരായ സാജോ പൂവത്താനി ജിജി തമ്പി എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.