അറ്റ്ലാന്റ:യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് കേസിൽ കീഴടങ്ങി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു.
200,000 ഡോളർ ബോണ്ടിൽ മോചിതനായ അദ്ദേഹം ന്യൂജേഴ്‌സിയിലേക്കുള്ള മടക്ക യാത്രയ്ക്കായി എയർപോർട്ടിലേക്ക് മടങ്ങി.ഈ വർഷം തന്നെ നാലാം തവണയാണ് ട്രംപ് നിയമപാലകർക്ക് മുൻപിൽ കീഴടങ്ങുന്നത്, ട്രംപിനെതിരെ മാർച്ചിന് ശേഷം നടക്കുന്ന നാലാമത്തെ ക്രിമിനൽ കേസാണ് ഫുൾട്ടൺ കൗണ്ടിയിലേത്.
ഫ്ലോറിഡയിലും വാഷിംഗ്ടണിലും അദ്ദേഹം ഫെഡറൽ ആരോപണങ്ങൾ നേരിട്ടു. ഈ മാസം അറ്റ്ലാന്റയിൽ 18 കേസുകളിൽ അദ്ദേഹം കുറ്റാരോപിതനായി.ജോർജിയയിൽ മാത്രം ഇതിനോടകം 13 കേസുകളാണ് ട്രംപിനുമേൽ ചുമത്തിയിരിക്കുന്നത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസുമായി ബന്ധപ്പെട്ടതാണ് ഈ കുറ്റങ്ങളത്രയും. 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരത്തിൽ കടന്നുകയറി അക്രമിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.