ന്യൂഡല്‍ഹി:പാര്‍ട്ടി സ്വാധീനം ശക്തമല്ലാത്ത മേഖലകളിലെ 160 ലോക്സഭാ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനൊരുങ്ങി ബി.ജെ.പി.
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളിലായിരിക്കും സ്ഥാനാര്‍ഥികളെ ആദ്യം പ്രഖ്യാപിക്കുക. ഡിസംബറില്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പ്രഖ്യാപനമുണ്ടാകുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ദുര്‍ബലമായ സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നേരത്തേ രംഗത്തിറങ്ങുന്നതിലൂടെ ലഭിക്കുന്ന മുന്‍തൂക്കം മുതലാക്കുന്നതിനും ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്കുമുമ്പുതന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്. 160 മണ്ഡലങ്ങളെ 40 ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രചാരണ പരിപാടികള്‍ ആവിഷ്കരിക്കുക.
ഈ മണ്ഡലങ്ങളില്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരായിരിക്കും പ്രചാരണത്തിന് നേതൃത്വം നല്‍കുക. ഇത്തരം ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ റാലികള്‍ നടത്തും. 2019-ല്‍ ബി.ജെ.പി. പരാജയപ്പെടുകയോ നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയോ ചെയ്ത മണ്ഡലങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പി. വിജയിച്ച ഹരിയാണയിലെ റോത്തക്, ഉത്തര്‍പ്രദേശിലെ ബാഗ്പത് തുടങ്ങിയ മണ്ഡലങ്ങള്‍ പട്ടികയിലുണ്ട്. ഈ പ്രദേശങ്ങളില്‍ സംഘടനാ സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും ബൂത്തുതലംമുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനുമുള്ള പരിപാടികള്‍ ആവിഷ്കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.