പാലക്കാട്;സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, രാജ്യത്തെ 7,500 ബ്ലോക്ക് പരിധിയിലെ ഗ്രാമങ്ങളിൽ നിന്നുള്ള മണ്ണുമായി അമൃതകലശങ്ങൾ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ഡൽഹിയിലെ കർത്തവ്യപഥിലെത്തിച്ച് അമൃതവനം ഒരുക്കും.
കലശവുമായി എത്തുന്ന യുവജനങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ചടങ്ങുകളുടെ സെൽഫി yuva.gov.in വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നവർക്കു കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് നൽകും.വിദ്യാലയങ്ങളിലും ഒാഫിസുകളിലും കൃഷിയിടങ്ങളിലും പ്രതിജ്ഞ സംഘടിപ്പിക്കണം. ഗ്രാമങ്ങളിൽ 75 മരങ്ങൾ വീതം നടുകയോ പൂന്തോട്ടം നിർമിക്കുകയോ ചെയ്യാം.
തൈകൾ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം മുഖേന ലഭ്യമാക്കും. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ഭൂമിവന്ദനം നടത്തും. അന്തരിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും വീരമൃത്യു വരിച്ച സൈനികരുടെയും പേരിൽ ശിലാഫലകം സ്ഥാപിക്കും. സ്വാതന്ത്ര്യദിനത്തിൽ ഈ സ്ഥലങ്ങളിൽ ബിജെപി ദേശീയപതാക ഉയർത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.