ചെന്നൈ:ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മത്സരിപ്പിക്കാനുള്ള ആലോചനയുമായി ബി.ജെ.പി.
സുരക്ഷിതമണ്ഡലത്തിനായുള്ള ചർച്ച നടക്കുന്നുണ്ടെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകുന്നവിവരം.നേരത്തെ രാമനാഥപുരത്തുനിന്ന് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും കന്യാകുമാരിയും കോയമ്പത്തൂരുമാണ് പരിഗണിക്കുന്നത്.
വാരണാസിയിൽ വീണ്ടും ജനവിധി തേടുന്നതിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹൈന്ദവ തീർഥാടന കേന്ദ്രമായ രാമേശ്വരമടങ്ങുന്ന രാമനാഥപുരത്ത് കൂടി മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഒരേ പോലെ ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.ഹൈദരാബാദിൽ ചേർന്ന ബി.ജെ.പി.ദക്ഷിണേന്ത്യൻ സംസ്ഥാന അധ്യക്ഷന്മാരുടെ യോഗത്തിലെ അഭിപ്രായവും ഇതായായിരുന്നു. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ നടത്തുന്ന പദയാത്ര തുടങ്ങിയതും രാമേശ്വരത്തുനിന്നാണ്.മുസ്‌ലിം വിഭാഗത്തിന് നിർണായകസ്വാധീനമുള്ള രാമനാഥപുരത്ത് ബി.ജെ.പി. സംഘടനാസംവിധാനം ദുർബലമാണ്.
പൂർണമായും എ.ഐ.എ.ഡി.എം.കെ.യെ ആശ്രയിച്ച് മോദി മത്സരിക്കാനെത്തുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞാണ് പാർട്ടിക്ക് ശക്തമായവേരോട്ടമുള്ള കന്യാകുമാരിയും കോയമ്പത്തൂരും ഇടംപിടിച്ചത്.
ദ്രാവിഡ കക്ഷികൾ അരങ്ങുവാഴുന്ന തമിഴ്‌നാട്ടിൽ കോൺഗ്രസും ബി.ജെ.പിയും നിർണായക ശക്തിയായ ഏക ലോക്‌സഭാ മണ്ഡലമാണ് കന്യാകുമാരി.2014-ൽ പൊൻരാധാകൃഷ്ണൻ വിജയിച്ചിട്ടുണ്ട്.കന്യാകുമാരി കഴിഞ്ഞാൽ ബി.ജെ.പി. ശക്തമായ വേരുള്ള മണ്ഡലമാണ് കോയമ്പത്തൂർ. ദ്രാവിഡ കക്ഷികളുമായി സഖ്യമില്ലാതെ മത്സരിച്ച 2014-ൽ ബി.ജെ.പി. ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
മോദിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് തമിഴ്‌നാട്ടിൽ ചർച്ചയും ആരംഭിച്ചിട്ടുണ്ട്.മോദി മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കി.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.