യുകെയിലെ മലയാളി സംഘടനകൾ തമ്മിൽ അനാരോഗ്യപരമായ മത്സരങ്ങൾ നടക്കുമ്പോൾ മറ്റ് മലയാളി സംഘടനകളുടെ പ്രസിഡന്റുമാരെ മുഖ്യ അതിഥികളായി ക്ഷണിച്ച് വ്യത്യസ്തമായി ലിവർപൂളിൽ നിന്ന് ഒരു സംഘടന.
ലിവർപൂളിൽ നിന്നുള്ള വിറാൾ മലയാളി കമ്മ്യൂണിറ്റി എന്ന സംഘടനയാണ് മുഖ്യ അതിഥികളിൽ ബ്രിട്ടീഷ് പാർലമെന്റിലെ എംപി യോടൊപ്പം മറ്റ് മലയാളി സംഘടനകളുടെ പ്രസിഡന്റുമാരെയും ഉൾപ്പെടുത്തി വ്യത്യസ്തമായത്.
ഓണം സാഹോദര്യത്തിന്റെ ഉത്സവമാണ് എന്നത് വാക്കുകളിൽ അല്ല പ്രവർത്തികളിൽ ആണ് പ്രതിഫലിക്കേണ്ടത് എന്ന് വിറാൾ മലയാളി കമ്മ്യൂണിറ്റി മറ്റ് സംഘടനകളെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ പോസ്റ്ററിലൂടെ എന്നതാണ് വാസ്തവം. ഈ പോസ്റ്റർ അതിൻ്റെ ദൃശ്യ മികവുകൊണ്ടുതന്നെ ഇപ്പോൾതന്നെ യുകെ മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ആറന്മുള വെള്ളസദ്യ ആസ്പദമാക്കി വിറാൾ മലയാളി കമ്മ്യൂണിറ്റി പുറത്തിറക്കിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ട്രെൻഡ് ആയി മാറിയിരുന്നു. മാറുന്ന കാലത്ത് പുതിയ കാഴ്ചപ്പാടുകൾ ആണ് ഈ സംഘടന നമുക്ക് മുന്നിൽ സമ്മാനിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.