തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കാൻ ധനവകുപ്പിന്റെ നിർദ്ദേശം
സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവയ്ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ടെന്നും പകരം വകുപ്പിലെ മറ്റ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഈ നിര്‍ദേശം ലംഘിച്ചാല്‍ ഉദ്യോഗസ്ഥന്റെ ശബളത്തില്‍ നിന്ന് പലിശസഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ട്രഷറി നിയന്ത്രണം കടുപ്പിച്ചതിന്റെ ഭാഗമായി അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറിയെടുക്കുന്നതിന് പ്രത്യേക അനുമതി തേടമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെയിത് പത്തുലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകള്‍ക്ക് പണം ട്രഷറിയില്‍ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.