തിരുവനന്തപുരം: ഭാരതീയ മൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്ബ്രദായങ്ങളെയും നിരന്തരം അവഹേളിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള ധര്‍മ്മാചാര്യ സഭയുടെ നേതൃത്വത്തില്‍ ധര്‍മ്മാചാര്യ സംഗമവും വിശ്വാസ സംരക്ഷണ സമ്മേളവും നടത്തും.
കേരള ധര്‍മ്മാചാര്യ സഭ നിര്‍വ്വാഹക സമിതി അംഗം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, സമിതി അംഗം ഡോ.കെ.ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ചിങ്ങം ഒന്നിന് രാവിലെ 10.30 ന് കൈമനം അമൃതാനന്ദമയീ മഠത്തില്‍ ചേരുന്ന ധര്‍മ്മാചാര്യ സഭയില്‍ സന്യാസി വര്യരും ആദ്ധ്യാത്മിക ആചാര്യന്മാരും പങ്കെടുക്കും. ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സഭ ചര്‍ച്ചചെയ്യും.
വൈകിട്ട് നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ചേരുന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തില്‍ വിവിധ സന്യാസ ശ്രേഷ്ഠര്‍, സാമുദായിക സംഘടനാ നേതാക്കള്‍, ജ്യോതിഷം, താന്ത്രിക മേഖലകളിലെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ ഭാഗമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗണപതി വിഗ്രഹമേന്തി നാമജപ ഭക്ത ജന സംഘങ്ങള്‍ പങ്കുചേരും. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമജപവുമായി എത്തി തേങ്ങയടിക്കും.
നിയമസഭാ സ്പീക്കറുടെ ഗണപതിയെ അധിക്ഷേപിക്കല്‍ ഭയാനകമായ ഇടപെടലാണെന്നും ഏക്കാലമായി ഹൈന്ദവ സമൂഹത്തെ അവഹേളിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. മതേതരത്വം ഹിന്ദു സമൂഹത്തിന്റെ ബാധ്യതയായി മാത്രം മാറുകയാണ്. ഒരു പാഠപുസ്തകത്തിലും പുഷ്പക വിമാനത്തെകുറിച്ച് പ്രതിപാതിക്കുന്നില്ല.
ഒരു ഹൈന്ദവ ആചാര്യനും സയൻസിനെ തള്ളിപ്പറഞ്ഞിട്ടില്ല. കാലാനുസൃതമായ ഏല്ലാ മാറ്റങ്ങളെയും ഹൈന്ദവ സമൂഹം സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും ശാസ്ത്രത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്ന പരാമര്‍ശം ഉണ്ടാകാൻ പാടില്ലായിരുന്നു.
ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിക്ക് അതിന്റേതായ സ്ഥാനം ഉണ്ട്.ശബരിമല ഉള്‍പെടെ ഓരോ സമയത്തും പക്ഷാപാദ പരമായ അവഹേളനം ഉണ്ടാകുകയാണെന്നും ഇതിനെതിരെ ഹൈന്ദവ സമൂഹത്തിലെ എല്ലാ വിസ്വാസികളും അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.