തിരുവനന്തപുരത്തെ നാമജപയാത്ര കേസ്; തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

തിരുവനന്തപുരം: ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എന്‍എസ്എസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

നാലാഴ്ചത്തേക്കാണ് ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തത്. നാമജപയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാണ് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.  കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

നാമജപ യാത്ര ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് അസൗകര്യം സൃഷ്ടിച്ചെന്ന പേരിലാണ്, പങ്കെടുത്തവരെ പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !