നെയ്യാറ്റിന്‍കരയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു; പിന്നില്‍ ഡിവൈഎഫ്ഐ എന്ന് കോണ്‍ഗ്രസ്,
0Sub-Editor 📩: dailymalayalyinfo@gmail.comവ്യാഴാഴ്ച, ഓഗസ്റ്റ് 17, 2023
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍. പൊൻവിളയില്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപമാണ് തകര്‍ത്തത്.
അക്രമത്തിന് പിന്നില്‍ ഡിവൈഎഫ്ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ആരോപണം നിഷേധിച്ച് ഡിവൈഎഫ്ഐയും രംഗത്തെത്തി.
ഇന്നലെ വൈകിട്ട് എട്ടരോടെയാണ് സ്തൂപം തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരെന്ന് ഇപ്പോള്‍ പറയാൻ കഴിയില്ലെന്നാണ് പാറശ്ശാല പൊലീസ് അറിയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.