തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുഴുവൻ സേവനങ്ങളും നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി എം.ബി.രാജേഷ്.
ഇൻഫര്‍മേഷൻ കേരള മിഷൻ സോഫ്റ്റ്വെയര്തയാറാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച ഫ്രീഡം ഫെസ്റ്റിവലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയാസൂത്രണത്തിലുടെ അധികാരവും ആസൂത്രണവും പ്രാദേശിക തലങ്ങളിലേക്ക് വികേന്ദ്രീകരിച്ച് മാതൃക സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം.ഈ രീതിയില്‍ ഉത്പാദന സംരംഭങ്ങള്‍ വികേന്ദ്രീകരിച്ച് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതിനായി വ്യവസായവകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റേണുകളുടെ സേവനം ലഭ്യമാക്കി.
കേരള ഇൻഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷൻ സി.ഇ.ഒ അൻവര്‍ സാദത്ത്, ഡി.എ.കെ.എഫ് ജനറല്‍ സെക്രട്ടറി ടി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.