അഞ്ചാംപനി മരണങ്ങളിൽ കടുത്ത ആശങ്ക; കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ആശങ്കയായി അഞ്ചാംപനി. കുട്ടികള്‍ക്കിടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്.

ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികള്‍ അഞ്ചാംപനി ബാധിച്ച്‌ മരിച്ചു.ഈ വര്‍ഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2362 കുട്ടികള്‍ക്ക് രോഗം ബാധിച്ചു. 1702 കുട്ടികള്‍ സമാന ലക്ഷണങ്ങളുമായും 660 പേര്‍ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി. മലപ്പുറത്ത് മരിച്ച രണ്ടു കുട്ടികളും പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

അതേസമയം പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ 'മിഷൻ ഇന്ദ്രധനുഷ് 5.0' യജ്ഞം ആരംഭിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 

ആഗസ്റ്റ് ഏഴുമുതല്‍ 12 വരെ ആദ്യഘട്ടവും സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ രണ്ടാംഘട്ടവും ഒക്ടോബര്‍ ഒമ്ബതു മുതല്‍ 14 വരെ മൂന്നാംഘട്ടവും നടക്കും. വാക്സിനേഷൻ കണക്കില്‍ പിറകില്‍ നില്‍ക്കുന്ന ജില്ലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ്‌ പദ്ധതി നടപ്പാക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !