തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം.
ഡോക്ടര്‍ നിര്‍ദ്ദേശിച്ച കമ്പനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടറെ പുറത്താക്കിയതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ബ്രാൻഡുകളുടെ മരുന്ന് കുറിക്കാൻ പിജി ഡോക്ടര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഡോക്ടര്‍ നിര്‍ദ്ദേശിച്ച കമ്ബനിയുടെ മരുന്ന് കുറിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടറെ വാര്‍ഡില്‍ നിന്നും പുറത്താക്കുകയുമായിരുന്നു.
ചില പ്രത്യേക മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മാത്രം മരുന്ന് വാങ്ങാൻ നിര്‍ദ്ദേശവും ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നല്കുന്നു. ഇത്തരം ബ്രാൻഡുകളുടെ മരുന്നുകള്‍ മറ്റ് മെഡിക്കല്‍ യൂണിറ്റുകളില്‍ ഉപയോഗിക്കുന്നില്ലെന്ന വിവരം ധരിപ്പിച്ചിട്ടും ജൂനിയര്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി മരുന്ന് കുറിപ്പിക്കുന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം ചില പ്രത്യേക കമ്പനികളിൽ നിന്നും ഡോക്ടര്‍മാര്‍ കമ്മീഷൻ കൈപ്പറ്റുകയും അത്തരം ബ്രാൻഡുകളുടെ മരുന്നുകള്‍ മാത്രം രോഗികര്‍ക്ക് കുറിച്ചു നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ കുറിപ്പടി നിരീക്ഷിക്കുന്നതിനായി ഓഡിറ്റ് കമ്മിറ്റിയെ രൂപീകരിക്കാൻ സര്‍ക്കാര്‍ തീരുമാനമെടുത്തു. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നതിന് ശേഷവും കമ്പനികളെ സഹായിക്കുന്ന നിലപാട് തന്നെയാണ് ഡോക്ടര്‍മാര്‍ ഇപ്പോഴും കൈക്കൊള്ളുന്നത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.