തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായി.
കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34 ഡിഗ്രി സെഷ്യല്‍സ് താപനിലയാണ് രേഖപ്പെടുത്തിയത്. 4.2 ഡിഗ്രി സെല്‍ഷ്യസ് അധികമാണ് രേഖപ്പെടുത്തിയത്.പുനലൂര്‍ 34 (3.1 കൂടുതല്‍), ആലപ്പുഴ 33.6°C (4°c കൂടുതല്‍), കോഴിക്കോട് 33 (3.4 കൂടുതല്‍), കണ്ണൂര്‍ 32.7 (3.2 കൂടുതല്‍), തിരുവനന്തപുരം 32.5 (2.1 കൂടുതല്‍), പാലക്കാട് 30.9 (2 കൂടുതല്‍) എന്നിങ്ങനെയാണ് താപനില രേഖപ്പെടുത്തിയത്. മറ്റുജില്ലകളിലും പതിവിന് വിപരീതമായി ചൂട് കൂടി.
കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ കുറവുമാണ് ചൂട് കൂടാൻ കാരണം. കാലവര്‍ഷം തുടങ്ങി 63 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്ത് 11 ദിവസം മാത്രമാണ് വേണ്ട രീതിയില്‍ മഴ ലഭിച്ചത്. കെഎസ്ഇബിയുടെ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. മുൻ വര്‍ഷത്തെ അപേക്ഷിച്ച് 30 മുതല്‍ 50 ശതമാനം വരെയാണ് ജലസംഭരണികളിലെ വെള്ളത്തിന്റെ കുറവ്.
ഇടുക്കി ഡാമില്‍ 2022 ഓഗസ്റ്റ് ഒന്നിന് 66 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റ് ഒന്നിന് 32 ശതമാനം മാത്രമാണ് ജലനിരപ്പ്. വൈദ്യുതി വകുപ്പിന്റെ 15 ഡാമുകളിലും വെള്ളം കുറവാണ്. വരുന്ന ദിവസങ്ങളില്‍ മഴ ലഭിച്ചിച്ചെങ്കില്‍ ആഭ്യന്തര ജലവൈദ്യുതോല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും.
സംസ്ഥാനത്ത് കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ മഴയില്‍ 35% കുറവാണുണ്ടായത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അങ്ങനെയെങ്കില്‍ കേരളം കൃത്യമായ തയ്യാറെടുപ്പ് നടത്തേണ്ടി വരും. തുലാവര്‍ഷം കൂടി കനിഞ്ഞില്ലെങ്കില്‍ കേരളം കടുത്ത ജലദൗര്‍ലഭ്യത്തിലേക്കും വൈദ്യുതി പ്രതിസന്ധിയിലേക്കും നീങ്ങും.
രാജ്യമൊട്ടാകെ അഞ്ച് ശതമാനം അധികം മഴ ലഭിച്ചപ്പോഴാണ് കേരളത്തില്‍ കുറഞ്ഞത്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. അടുത്ത രണ്ടു മാസവും സാധാരണയില്‍ കുറവ് മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.