തിരുവനന്തപുരം: കടമെടുപ്പു പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചേക്കില്ല.
കഴിഞ്ഞ ദിവസം കേരളത്തില്‍നിന്നുള്ള ഏതാനും എംപിമാരടങ്ങിയ സംഘം കേന്ദ്ര ധനമന്ത്രിയെ കണ്ടെങ്കിലും പ്രതീക്ഷയ്ക്കനുസരിച്ചുള്ള മറുപടി ലഭിച്ചില്ലെന്നാണു വിവരം.എന്നാല്‍ ഓണത്തിനു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അലവന്‍സും അടക്കം നല്കുന്നതിനു സംസ്ഥാനത്തിനകത്തുനിന്ന് പണം കണ്ടെത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കില്‍നിന്നു പണം കടമെടുക്കുന്നതും ട്രഷറിയിലെ സ്ഥിര നിക്ഷേപത്തുക വകമാറ്റുന്നതും അടക്കം പണം കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഓണവിപണിയിലേക്ക് പണം സര്‍ക്കാര്‍ ഒഴുക്കിയാല്‍ അടുത്ത രണ്ടോ മൂന്നോ മാസങ്ങളിലായി തുക തിരിച്ച് ഖജനാവിലെത്തുമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ആസൂത്രണ ബോര്‍ഡും ഓണവിപണിയിലേക്ക് ഏതുവിധേനയും പണമെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശമാണു നല്‍കിയത്.
ഓണത്തിനു രണ്ടു മാസത്തെ ക്ഷേമപെന്ഷന് കുടിശിക നല്കുമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപോലെ സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും അലവന്‍സും അടക്കമുള്ളവ നല്‍കാനുള്ള തുകയും തേടുകയാണ്. ഇതിനായി മാത്രം 1500-1600 കോടി രൂപ വേണ്ടിവരുമെന്നാണു കരുതുന്നത്.
എല്ലാ തലത്തിലുമായി 10,000 കോടി രൂപയെങ്കിലും ഓണവിപണിയിലേക്ക് സര്‍ക്കാര്‍ ഒഴുക്കിയാല്‍ മാത്രമേ പണം മടങ്ങിയെത്തുകയുള്ളൂ. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 10 വരെ വിപണിയിലേക്കു പണം ഒഴുക്കിയാല്‍ ഒരു മാസത്തെ മദ്യത്തിന്റെ നികുതി ഇനത്തില്‍ മാത്രം സര്‍ക്കാരിലേക്ക് 1,000 കോടി രൂപ എത്തുമെന്നാണ് ആസൂത്രണ ബോര്‍ഡ് സര്‍ക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.