അര്‍ബുദ രോഗിക്ക് വീടു നിര്‍മ്മിക്കാന്‍ മണ്ണിടിക്കുന്നതിനു 10,000 രൂപ കൈക്കൂലി; പഞ്ചായത്ത് സെക്രട്ടറി വിജിലന്‍സ് പിടിയിൽ,

തിരുവനന്തപുരം: അര്‍ബുദ രോഗിക്ക് വീടു നിര്‍മ്മിക്കാൻ 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് സംഘം പിടികൂടി.വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി മലയിൻകീഴ് മച്ചേല്‍ സ്വദേശി വി.ജി.ഗോപകുമാറിനെയാണ് വിജിലൻസ് സ്‌പെഷല്‍ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കുന്നതിനാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. വെള്ളനാട് മുണ്ടേല സ്വദേശിനിയും അര്‍ബുദരോഗിയായ ഭര്‍ത്താവും ലൈഫ് പദ്ധതിയില്‍ ലഭിച്ച വീട് വയ്ക്കാൻ മണ്ണിടിക്കാനായി ടിപ്പര്‍ ലോറി ഉടമകളുടെ സഹായം തേടി. അനുമതിക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ ഈ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് നാലു മണിയോടെ സൈറ്റ് കാണാൻ എത്തിയ സെക്രട്ടറി ഇടനിലക്കാരനെ കാറില്‍ കയറ്റി കൂവക്കുടിയിലെത്തി. കാറില്‍ പണം വച്ച ഇടനിലക്കാരനെ ഇവിടെ ഇറക്കി കാറുമായി ഗോപകുമാര്‍ മടങ്ങി. പിന്തുടര്‍ന്ന വിജിലൻസ് സംഘം കാട്ടാക്കട ജംക്ഷനില്‍ വച്ച്‌ കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. വിജിലൻസ് എസ്‌പി വി.അജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !