നടുങ്ങി നെടുമങ്ങാട് ഭാര്യയുമായി വഴക്കിട്ടതിന് സ്വയം കഴുത്തറുത്ത് യുവാവ് ജീവനൊടുക്കി,

തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ട് യുവാവ് സ്വയം കഴുത്തറുത്ത് ജീവനൊടുക്കി. വലിയമല കുര്യാത്തി സ്വദേശി മനോജ് (42) ആണ് ആത്മഹത്യ ചെയ്തത്.

കഴിഞ്ഞരാത്രി വീട്ടില്‍ വച്ച്‌ മനോജും ഭാര്യയും വഴക്കിട്ടിരുന്നു. പിന്നാലെ മുറിയില്‍ കയറി കതകടച്ച മനോജ് ബ്ലെയ്ഡ് ഉപയോഗിച്ച്‌ സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഏറെ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതായതോടെ രാത്രി 12 മണിക്ക് വീട്ടുകാര്‍ വാതില്‍ ബലമായി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും എത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെയോടെ മരിച്ചു.

സംഭവത്തില്‍ വലിയമല പൊലീസ് കേസെടുത്തു.തമിഴ്‌നാട്ടിലെ ഫാക്ടറിയില്‍ തൊഴിലാളിയായ മനോജ് സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !