തിരുവനന്തപുരത്ത് കുടുംബ തര്‍ക്കത്തെ തുടർന്ന് കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു;

തിരുവനന്തപുരം നെല്ലിമൂട്ടില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് അടിയേറ്റ് മരിച്ചു. തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ വല്‍സലമാണ് മരിച്ചത്.

കുടുംബതര്‍ക്കത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് സാം ജെ വല്‍സലാമിന് ഇരുമ്പ് കമ്പികൊണ്ടുള്ള അടിയേറ്റത്. ഗുരുതരനിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാം ഞായറാഴ്ചയാണ് മരിച്ചത്‌.

ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. നേരത്തെയും കുടുംബങ്ങളുമായി സംഘര്‍ഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കര്‍ഷക കോണ്‍ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിസൻ്റായിരുന്നു. സംഭവത്തില്‍ കാഞ്ഞിരംകുളം പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. മരിച്ച സാമിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു. 

2016 ല്‍ തിരുവനന്തപുരത്ത്‌ രാത്രി ട്രെയിൻ ഇറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ്‌ സാം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !