സംസ്ഥാനത്ത് വീണ്ടും മഴ സജീവമായേക്കും, എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത,

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നേരിയ ഒറ്റപ്പെട്ട മഴയാണ് അനുഭവപ്പെടുക. അതേസമയം, ജില്ലകള്‍ക്ക് പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ മണ്‍സൂണ്‍ വൈകി എത്തിയതിനാല്‍ പ്രതീക്ഷിച്ച അളവിനെക്കാള്‍ കുറവാണ് മഴ ലഭിച്ചിട്ടുള്ളത്.

വടക്ക്-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും, ബംഗാള്‍-വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, അടുത്ത 3 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയില്‍, വടക്കൻ ഒഡീഷ-വടക്കൻ ചത്തീസ്ഗഢ് മേഖലയിലേക്ക് സഞ്ചരിച്ചേക്കും.

ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 15 വരെ സംസ്ഥാനത്ത് 1,556 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, കാലവര്‍ഷത്തിന്റെ ആദ്യപകുതി അവസാനിക്കുമ്പോള്‍ 44 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചത്. ഓഗസ്റ്റ് 1 മുതല്‍ 15 വരെ 256 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 25.1 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചിട്ടുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !