സപ്ലൈകോ ഓണം ഫെയര്‍ 18 മുതല്‍; മണ്ഡലങ്ങളില്‍ ഓണം ചന്ത,

തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം ഫെയര്‍ സംസ്ഥാന തല ഉദ്ഘാടനം 18 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി : വിജയന്‍ നിര്‍വഹിക്കും.

കിഴക്കേകോട്ട നായനാര്‍ പാര്‍ക്കിലാണ് ഉദ്ഘാടനച്ചടങ്ങ്. ശനിയാഴ്ച ജില്ലാതല ഉദ്ഘാടനങ്ങളും 23ന് നിയമസഭ മണ്ഡലം അടിസ്ഥാനത്തിലുള്ള ഓണം ചന്തകളുടെ ഉദ്ഘാടനവും നടക്കും. 

എയര്‍ കണ്ടീഷന്‍ സൗകര്യത്തോടെയുള്ള ജര്‍മന്‍ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകള്‍ ഒരുക്കുന്നത്. മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ജില്ലാ ഫെയറില്‍ ഉണ്ടായിരിക്കും. 

പ്രാദേശിക കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനവും ജില്ലാ ഓണം ഫെയറിന്റെ പ്രത്യേകതയാണ്. സബ്സിഡി സാധനങ്ങള്‍ക്കുപുറമേ വിവിധ നിത്യോപയോഗ സാധനങ്ങള്‍ക്ക് നല്‍കുന്ന കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ചന്തകളിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പൊതുമേഖല / സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ അവിടങ്ങളിലെ ജീവനക്കാര്‍ക്ക് 500/- 1000- രൂപ നിരക്കിലുള്ള കൂപ്പണുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യും. ഈ കൂപ്പണ്‍ ഉപയോഗിച്ച്‌ സപ്ലൈകോയുടെ ഇഷ്ടമുള്ള വില്‍പ്പനശാലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !