തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുമായി സര്‍ക്കാര്‍.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.ഫേസ്ബുക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കുംമുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
നിത്യോപയോഗ സാധനങ്ങളുടെ വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായുള്ള ഇടപെടലുകളുടെ ഫലമായി എട്ടാം വര്‍ഷവും സപ്ലൈകോ സ്റ്റോറുകളില്‍ സാധനങ്ങള്‍ക്ക് വില കൂടിയിട്ടില്ല.
പതിമൂന്നിനം നിത്യോപയോഗ വസ്തുക്കളാണ് 2016 ലെ വിലയിലും കുറച്ച് ഇപ്പോഴും നല്‍കിവരുന്നത്. സര്‍ക്കാരിന് ഓരോ മാസവും 40 കോടി രൂപയുടെ അധികബാധ്യത ഇതുവഴിയുണ്ടാകുന്നുണ്ട്.
കേരളത്തില്‍ 93 ലക്ഷം പേര്‍ക്ക് റേഷൻ കാര്‍ഡുകളുണ്ട്. ഇതില്‍ 55 ലക്ഷത്തോളം പേര് സപ്ലൈകോ സ്റ്റോറുകളില്‍ സാധനം വാങ്ങാനെത്തുന്നു. അവശ്യ സാധനങ്ങളായ പലതിനും വിപണി വിലയുടെ പകുതിയേ സപ്ലൈകോ സ്റ്റോറില്‍ ഉള്ളൂ.
എഫ്എംജി (ഫാസ്റ്റ് മൂവിങ് ഗുഡ്സ്) സാധനങ്ങള്‍, ശബരി ഉല്പന്നങ്ങള്, മറ്റു കമ്ബനി ഉല്പന്നങ്ങള് തുടങ്ങിയവയ്ക്ക് 5 മുതല്‍ 35 ശതമാനം വരെ വിലക്കിഴിവുമുണ്ട്. എല്ലാ പ്രധാന ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ചന്തകളും സര്‍ക്കാര്‍ ആരംഭിക്കാറുണ്ട്. നിലവില്‍ സംസ്ഥാന വ്യാപകമായി ഓണച്ചന്തകളാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
സര്‍ക്കാരിന്റെ ജനക്ഷേമത്തിലൂന്നിയ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് കാര്യക്ഷമമായ പൊതുവിതരണ സംവിധാനവും വില നിയന്ത്രണത്തിനായുള്ള സര്‍വ്വതലസ്പര്‍ശിയായ ഇടപെടലുകളും. എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഇടമെന്ന ബദല്‍ വികസന സങ്കല്‍പ്പമാണ് ഇവിടെ സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.