ലൈഫ് മിഷന്‍ കേസ്; എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും, ജാമ്യം ലഭിച്ചത് കര്‍ശന ഉപാധികളോടെ

തിരുവനന്തപുരം: ലൈഫ് മിഷൻ കേസില്‍ റിമാൻഡില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇന്ന് പുറത്തിറങ്ങും.ഇന്നലെ സുപ്രീം കോടതി കര്‍ശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജയിലില്‍ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതെ പോയത്. 

നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു.

വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ശന നിര്‍ദ്ദേശം നല്‍കി. അറസ്റ്റിലായി 169-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ കേസില്‍ ഫെബ്രുവരി 14നാണ് എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !