ചർച്ച പരാജയം; തൃശൂരിൽ ഇന്ന് നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക് അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി,

തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് മുതൽ നഴ്സുമാരുടെ അനുശ്ചിതകാല പണിമുടക്ക്. യുഎൻഎയ്‌ക്ക് കീഴിലുള്ള മുഴുവൻ ജീവനക്കാരും അത്യാഹിത വിഭാ​ഗം ജീവനക്കാരും പണിമുടക്കിന്റെ ഭാ​ഗമാകും.

കൈപ്പറമ്പ് നൈൽ ആശുപത്രിയിൽ ആറ് ജീവനക്കാരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടും ലേബർ ഓഫീസിൽ ഗർഭിണിയായ നഴ്‌സിനെയടക്കം മർദ്ദിച്ച ആശുപത്രി എംഡി ഡോ. വിആർ അലോകിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.

പ്രശ്നം പരിഹരിക്കാൻ ജില്ലാ കലക്ടർ വിളിച്ച ചർച്ചയെ തുടർന്ന് യുഎൻഎ ഏഴ് ദിവസം മുൻപ് സമ്പൂർണ പണിമുടക്കിൽ നിന്നും പിൻമാറിയിരുന്നു. സൂചനാ പണിമുടക്ക് തുടർന്നു. ഇതിന്റെ ഭാ​ഗമായി ഇന്നലെ കൊച്ചിയിൽ ലേബർ കമ്മീഷണർ യുഎൻഎയുമായും ആശുപത്രി അധികൃതരുമായും ചർച്ച നടത്തിയിരുന്നു.

ഈ ചർച്ചയും പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാർ വീണ്ടും സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങിയത്. ഇതോടെ ജില്ലയിലെ 39ഓളം വരുന്ന സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനത്തെ ഇത് ബാധിക്കും. മൂവായിരത്തിലധികം നഴ്സുമാർ പണിമുടക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !