കാലിഫോര്‍ണിയ: യുഎസിലിൽ കട കൊള്ളയടിക്കാന്‍ വന്ന കള്ളനെ പിടികൂടി പൊതിരെ തല്ലി സിക്ക് കാരൻ കട ഉടമ. നീ എന്തിനാണ് എന്റെ കടയിൽ എപ്പോഴും കക്കാൻ വരുന്നത് എന്നും കടയുടമ ചോദിക്കുന്നു. എന്നാൽ കള്ളൻ പോക്കറ്റിൽ നിന്ന് കത്തിപോലെ ഒരു ആയുധം കാട്ടി കടക്കാരനെ പേടിപ്പിക്കാൻ ശ്രമിക്കുന്നു.
നിങ്ങൾക്ക് ഇയാളെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒന്നുകിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുക അല്ലെങ്കിൽ പോലീസിൽ പരാതി കൊടുക്കുക എന്ന് കടയിൽ ഉള്ള തദ്ദേശവാസി പറയുന്നു. എന്നാൽ കള്ളന്റെ പ്രവർത്തി കണ്ടു ഭ്രാന്തനായ കടയുടമയും ജോലിക്കാരനും കൂടി ഇയാളെ പിടിച്ചു നിർത്തി അടിച്ചു ശരിയാക്കി. ഇപ്പോൾ ആ കള്ളന്റെ കരച്ചിലിലും അടിയും കടയുടമയുടെ ധൈര്യവും സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ഒരു തലമറച്ചയാൾ കടയിലെത്തി വലിയൊരു ബക്കറ്റിനുള്ളിലേക്ക് സാധനങ്ങള്‍ കൂളായി എടുത്തിടുന്നതിനിടെയാണ് കടയുടമ എത്തുന്നത്. ഉടമയെ കണ്ടിട്ടും അല്‍പം പോലും ഭയമില്ലാതെ കൊള്ളയടിക്കല്‍ തുടര്‍ന്നു. നിങ്ങള്‍ ഇത് ചെയ്യാന്‍ പാടില്ലെന്നും സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്നും കടയുടമ ആവര്‍ത്തിച്ച് പറഞ്ഞിട്ടും മോഷ്ടാവ് തന്റെ പണി തുടരുകയായിരുന്നു.
ഒടുവിൽ അത്യാവശ്യ സാധനങ്ങളുമായി പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ കടയുടമയും സഹായിയും ചേർന്ന് മോഷ്ടാവിനെ പിടികൂടി. കടയുടമയുടെ സഹായി ബലം പ്രയോഗിച്ച് താഴെയിറക്കിയപ്പോൾ ഉടമ വലിയ വടികൊണ്ട് മർദിച്ചു. വേദന കൊണ്ട് പുളഞ്ഞ് നിലത്ത് വീഴുന്ന മോഷ്ടാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ കള്ളനെ കൈകാര്യം ചെയ്തതിനെ ചോദ്യം ചെയ്തും ഉടമയുടെ ധൈര്യത്തെ പ്രശംസിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Sikh grocery store owner was told that "there ain't nothing you can do" repeatedly and that "ayy, just let him go" as they were being robbed. The Sikhs disagreed. pic.twitter.com/ZIb5CVLMNl
— Ian Miles Cheong (@stillgray) August 2, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.