ജിദ്ദ: 'ഡ്രോണുകള്‍' ഉപയോഗിച്ച് രക്തം കൈമാറ്റം ചെയ്യുന്നതിനായി ഈ വര്‍ഷം ഹജ്ജിനു മുമ്പ് നടത്തിയ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
സൗദി പോസ്റ്റ് കോര്‍പറേഷനുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രക്തയൂനിറ്റുകള് എത്തിക്കാനുള്ള പരീക്ഷണം സംഘടിപ്പിച്ചത്. തീര്‍ഥാടകര്‍ക്ക് നല്കുന്ന പ്രാഥമികാരോഗ്യ സേവനങ്ങളുടെ വേഗതയുടെയും സുരക്ഷയുടെയും ഗുണനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ടാണിത്.വരുന്ന സീസണുകളില്‍ ഈ ഡ്രോണ്‍ ബ്ലഡ് ബാങ്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാവും. ഡ്രോണുകള്‍ പോലെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാല്‍ പരിക്കേറ്റവര്‍ക്കും അത്യാഹിത, ഗുരുതര കേസുകളിലേക്കും വേഗത്തിലും സുരക്ഷിതമായും പ്രവേശനം ഉറപ്പാക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത്.
രക്തകൈമാറ്റത്തിനുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സമയബന്ധിതമായി ചികിത്സാസേവനങ്ങള്‍ നല്‍കുന്നതിനും എല്ലാ പരമ്ബരാഗത തടസ്സങ്ങള്‍ മറികടക്കാനും ഇത് സഹായിക്കുന്നു.
പരമ്പരാഗത ഗതാഗതമാര്‍ഗങ്ങളിലൂടെ രക്തയൂണിറ്റുകള് കൈമാറ്റംചെയ്യാനുള്ള സമയം രണ്ടര മണിക്കൂറില്‍നിന്ന് രണ്ടു മിനിറ്റായി ചുരുക്കാനാകുമെന്നത് ഏറെ സന്തോഷവും ആശ്വാസവുമുണ്ടാക്കുന്ന കാര്യമാണ്.
ആരോഗ്യവകുപ്പും സൗദി പോസ്റ്റും തമ്മിലുള്ള ഈ സഹകരണം ആരോഗ്യ മേഖലയില്‍ തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളില്‍ ഒരു കുതിച്ചുചാട്ടം കൊണ്ടുവരുന്നതിനുള്ള മിഷൻ 2030 പരിപാടികളിലൊന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.