ഏവർക്കും രക്ഷാബന്ധൻ ആശംസകൾ... "ഇന്ന് 30 ആഗസ്റ്" രക്ഷാബന്ധൻ ദിനം; സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ആഘോഷം

ശ്രാവണ പൗർണ്ണമി.. രക്ഷാബന്ധൻ ... ഇന്ന് "ഇന്ന് 30 ആഗസ്റ്" രക്ഷാബന്ധൻ ദിനം; സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ആഘോഷം. പൗരാണികവും ചരിത്രപരവുമായ നിരവധി പ്രാധാന്യങ്ങൾ രക്ഷാബന്ധനുണ്ട്. 

സഹോദരനും സഹോദരിയും തമ്മിലുള്ള വാത്സല്യത്തിന്റെയും ആദരവിന്റെയും ബന്ധം ആഘോഷിക്കാനുള്ള ദിവസമാണ് രക്ഷാബന്ധൻ. രക്ഷാ ബന്ധൻ രാഖി എന്നും അറിയപ്പെടുന്നു. ഇത് ഹിന്ദുക്കളുടെ ഏറ്റവും പ്രശസ്തമായ ഉത്സവമാണ്, രാജ്യത്തുടനീളം വളരെ തീക്ഷ്ണതയോടെയും ഉത്സാഹത്തോടെയും ആഘോഷിക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ ശുക്ല പക്ഷത്തിലെ പൂർണിമ തിഥിയിലാണ് രക്ഷാബന്ധൻ വരുന്നത്.

പ്രതിസന്ധിയുടെ നാളുകളിൽ പ്രതീക്ഷയുടെ പൊൻകണികയായി ഈ പട്ടുനൂൽബന്ധനം മാറിയതിന്റെ നിരവധി സാക്ഷ്യങ്ങളുണ്ട്. ഐതിഹാസികമായ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിലും ആ സാക്ഷ്യത്തിന്റെ സ്വാധീനമുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന് സ്വയംവിശേഷിപ്പിച്ചിരുന്ന ബ്രിട്ടീഷുകാർ ഭാരതവിഭജനത്തിന്റെ വിത്തുപാകി, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായി 1905 ൽ മതാടിസ്ഥാനത്തിൽ ബംഗാളിനെ രണ്ടായി വിഭജിച്ച് കൊണ്ട് ബംഗാൾ വിഭജനം പ്രഖ്യാപിക്കുന്നു...

പുണ്യമയിയായ ശ്രാവണ മാസത്തിൽ ആയിരക്കണക്കിന് ദേശസ്നേഹികൾ, അവരിൽ ഹിന്ദുക്കളുണ്ട്, മുസൽമാൻമാർ, സിഖുകാർ ഏവരും ഗംഗയിൽ മുങ്ങിനിവർന്നു. കാളീഘട്ടിലെ പുണ്യഭൂമിയിൽ അവിഭക്ത വംഗനാടിനായി അവർ സങ്കല്പം നടത്തി പരസ്‌പരം ദേശസ്നേഹത്തിന്റെ പട്ടുനൂൽ ബന്ധിച്ചു. അതൊരുജ്വല ദേശീയ മുന്നേറ്റമായി മാറുകയായിരുന്നു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് മുട്ടുമടക്കേണ്ടി വന്നു എന്നത് ചരിത്രമാണ്. രക്ഷാബന്ധന്റെ സാഹോദര്യ സ്പർശത്തിൽ ബ്രിട്ടീഷുകാർ പാകിവളർത്തിയ വർഗ്ഗീയതയുടെ വിഷവൃക്ഷം വെന്ത് വെണ്ണീറാവുകയായിരുന്നു...


പൗരാണികതയിൽ തുടങ്ങി, ചരിത്രവഴികളിലൂടെ കടന്ന്, വർത്തമാനത്തിലെത്തി നിൽക്കുന്നു രക്ഷാബന്ധൻ എന്ന മഹത്തായ ആശയത്തിന്റെ പ്രയോഗം. ഇത്തരം അനേകം ആശയങ്ങളും സങ്കല്പങ്ങളും ആദർശങ്ങളുമാണ് നമ്മുടെ രാഷ്ട്രത്തെ മുന്നോട്ടുനയിക്കുന്നത്. ഇന്ത്യ നശിക്കും വരെ പോരാട്ടം തുടരും, ഭാരതത്തെ കഷ്ണം കഷ്ണമായി കീറിമുറിക്കും എന്നൊക്കെയുള്ള രാഷ്ട്രവിരുദ്ധ മുദ്രാവാക്യങ്ങൾ രാഷ്ട്ര നിർമാണത്തിന്റെ കേന്ദ്രങ്ങളാകേണ്ട കലാലയങ്ങളിൽ നിന്നുയരുമ്പോൾ രാഷ്ട്ര വിരുദ്ധതയുടെ വിഷബീജങ്ങളെ വെന്തു വെണ്ണീറാക്കാൻപോന്ന സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ അത്യന്തം തീക്ഷ്ണമായ നാളുകളിൽ ഖണ്ഡിതമായ ഭാരതഭൂവിനെ വീണ്ടും അഖണ്ഡിതമാക്കിത്തീർത്ത രക്ഷാബന്ധന്റെ സന്ദേശം എങ്ങും ഒഴുകിപ്പടരട്ടെ...

ഐക്യം ദൃഢമാകുമ്പോൾ ശിഥിലീകരണത്തിന്റെ വിഷ ബീജങ്ങൾ അപ്രത്യക്ഷമാകും. ഭാരതത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ, അഖണ്ഡത നിലനിർത്താൻ ഓരോ ഭാരതീയനിലും ഉജ്വലമായ ദേശീയ വികാരം ഉണർത്തേണ്ടിയിരിക്കുന്നു. ഭവ്യമായ ഭാവന സൃഷ്ടിക്കേണ്ടിയിരിക്കുന്നു. നാം ഓരോരുത്തരും പരസ്പരം നൽകുന്ന ഉറപ്പാകണം ഭാരതത്തിന്റെ ഐക്യം. ആ വിശ്വാസദാർഢ്യത്തിൽ നമുക്ക് മുന്നേറാൻ കഴിയണം. ഐക്യത്തിന്റെയും സാമൂഹിക ഒരുമയുടെയും പ്രതീകമായി രക്ഷാബന്ധൻ മാറട്ടെ...

ഏവർക്കും രക്ഷാബന്ധൻ ആശംസകൾ...

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !