19 വർഷത്തെ രാഷ്ട്രീയ പ്രവർത്തനം – മണിപ്പൂരിലെ കാഴ്ച ഏറ്റവും വേദനാജനകം രാഹുൽ ഗാന്ധി

കോടഞ്ചേരി: രാഹുൽ ഗാന്ധി എം.പി കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എം.പി ഫണ്ടിൽ നിന്ന് 55 ലക്ഷം രൂപ ചെലവഴിച്ച് കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ (സി.ഡി.എം.സി)റിന്റെ തറകല്ലിടൽ കർമ്മം നിർവഹിച്ചു.


ഭിന്നശേഷിക്കാർക്കായി ഈ സ്ഥാപനം തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു എല്ലാ മനുഷ്യർക്കും എന്തെങ്കിലും പോരായ്മകൾ ഉണ്ട് അതിനെ പരിപോഷിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണ് വയനാട്ടിലുള്ള സാധാരണക്കാർക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രതിബദ്ധത കൂടുതലാണ് എന്ന് അദ്ദേഹം പറഞ്ഞു .

എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കാഴ്ചകൾ കാണാൻ ഇടയായെങ്കിലും മണിപ്പൂരിൽ കണ്ട കാഴ്ച എന്റെ ഹൃദയഭേദകം ആയിരുന്നു. മണിപ്പൂരിലെ ജനങ്ങളെ രണ്ടായി വേർതിരിച്ചത് പോലെ എനിക്ക് കാണാൻ കഴിഞ്ഞു ഞാൻ മണിപ്പൂരിൽ രണ്ടു സ്ത്രീകളെ കണ്ടു അവർ അനുഭവിച്ച പീഡനങ്ങൾ എന്റെ മനസ്സിനെ അസ്വസ്ഥമാക്കി. മണിപ്പൂരിലെ സുരക്ഷ ഭടന്മാർ പോലും രാഷ്ട്രീയ വിദ്വേഷത്തിന്റെയും വർഗീയ ചേരിതിരിവിന്റെയും അസ്വസ്ഥതയുടെ ഫലമായി അവരുടെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തുന്നു. ഇന്ന് ഫലത്തിൽ മണിപ്പൂർ മാറിക്കഴിഞ്ഞിരിക്കുന്നു. സമൂഹത്തെ നന്നായി നിർത്തുന്നതിനും പരസ്പരം സ്നേഹിക്കുന്നതിനും മണിപ്പൂരിൽ സംഭവിച്ചത് വേറെ ഒരിടത്ത് സംഭവിക്കാതെ ഈ രാജ്യത്ത് ഇപ്പോൾ നടക്കുന്ന വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം ഒരിടത്തും വരാതിരിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട് നമുക്ക് ഒന്നായി മുന്നോട്ടു പോകാൻ ആത്മാർത്ഥമായി ശ്രമിക്കാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


രാഹുൽ ഗാന്ധിയുടെ പ്രസംഗം മാത്യു കുഴൽനാടൻ എംഎൽഎ പരിഭാഷപ്പെടുത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് അധ്യക്ഷത വഹിച്ചു. 

കെ.സി വേണുഗോപാൽ എം.പി, ടി സിദ്ധിഖ് എം.എൽ.എ, ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ രാജേഷ്, ക്ഷേമകാര്യ ചെയർപേഴ്സൺ ജോബി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എ. കെ കൗസർ, വികസനകാര്യ ചെയർമാൻ ടി എം രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, റിയാനസ് സുബൈർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ്, 

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സണ്ണി കാപ്പാട്ടുമല,കെ.എം ബഷീർ,കെഎം പൗലോസ്, വിൻസെന്റ് വടക്കേമുറിയിൽ, ജോർജ് മച്ചുകുഴിയിൽ, പ്രിൻസ് പുത്തൻ കണ്ടം, ജയേഷ് ചാക്കോ, ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി എന്നിവർപ്രസംഗിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

പാലാ നഗരസഭ | Diya Binu | ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ഭരണകർത്താവായി ദിയ

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !