ജയ്പൂർ:60 വയസുകാരൻ 85 വയസുകാരിയെ കുട കൊണ്ട് തല്ലിക്കൊന്നു. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം.കൽക്കി ബായ് ഗമെതി ആണ് മരിച്ചത്.
സംഭവത്തിൽ പ്രതാപ് സിങ് ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വയം ശിവന്റെ അവതാരമാണെന്ന് സങ്കൽപ്പിച്ച പ്രതി വയോധികയെ കൊന്ന് പുനർജീവിപ്പിക്കാൻ കഴിയുമെന്ന വിശ്വാസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.സംഭവ സമയം പ്രതി അമിതമായി മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
താൻ ശിവന്റെ അനുയായിയാണെന്നും നിങ്ങൾ ഒരു രാജ്ഞിയാണെന്നും പറഞ്ഞാണ് വയോധികയുടെ നെഞ്ചിൽ കുട കൊണ്ട് പ്രതി അടിച്ചത്. അടിയേറ്റ വയോധിക നിലത്തു വീണു. പ്രതി അവരുടെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും കുട കൊണ്ട് തുടരെ മർദിക്കുകയും ചെയ്തു. ഒരാൾ പ്രതിയെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമായി.
സ്ഥലത്തുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളാണ് വിഡിയോ ചിത്രീകരിച്ചതെന്ന് ഉദയ്പുർ പൊലീസ് പറഞ്ഞു. ഒറ്റയ്‌ക്ക് നടന്നു പോവുകയായിരുന്ന വയോധികയെ പ്രതി തടഞ്ഞു നിർത്തുകയായിരുന്നു.
മന്ത്രവാദിനിയാണെന്ന് സംശയിച്ചാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന അഭ്യൂഹങ്ങൾ പൊലീസ് നിഷേധിച്ചു. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.