പാലക്കാട്: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബിസ്ക്കറ്റ് രൂപത്തിലാക്കിയ കഞ്ചാവ് പിടികൂടി. പാലക്കാട് റയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ധൻബാദ് ആലപ്പുഴ എക്സ്പ്രസ്സില്‍ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കേരളത്തില്‍ ആദ്യമായാണ് ബിസ്ക്കറ്റ് രൂപത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.ആറ് ബിസ്കറ്റ് പാക്കറ്റുകളിലായി 22 കവറുകളില്‍ തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. ഉപേക്ഷിക്കപ്പെട്ട ബാഗിലാണ് കഞ്ചാവ് കണ്ടെത്തിയത്. നാല് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പുതിയ ബിസ്ക്കറ്റ് പാക്കറ്റ് കൃത്യമായി പൊളിച്ച് അതില്‍ കഞ്ചാവ് കയറ്റിവെച്ച് സെലോടോപ്പും സ്റ്റാപ്ലെയറും അടച്ച നിലയിലാണ് കണ്ടത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.