ദിവസവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരളിലെ അര്‍ബുദവും ഗുരുതരമായ മറ്റു കരള്‍ രോഗങ്ങളും വരാന്‍ സാധ്യത കൂടുതലാണെന്നു പഠനം.
ആര്‍ത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളില്‍ യുഎസിലെ ബ്രിഘാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. 20 വര്‍ഷക്കാലം പഠനത്തില്‍ പങ്കെടുത്തവരെ നിരീക്ഷിച്ചതില്‍ നിന്നു ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകള്‍ക്ക് കരള്‍രോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്നു കണ്ടു. ഇവരില്‍ 85 ശതമാനം പേര്‍ക്കും കരളിലെ അര്‍ബുദം വരാന്‍ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേര്‍ക്ക് ഗുരുതരമായ കരള്‍ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനം വിലയിരുത്തുന്നു.
മാസത്തില്‍ മൂന്നു തവണയില്‍ കുറവ് മധുരപാനീയങ്ങള്‍ കുടിക്കുന്നവരുമായാണ് ഇവരെ താരതമ്യം ചെയ്തത്. ദിവസവുമുള്ള സോഫ്റ്റ് ഡ്രിങ്ക് ഉപയോഗം, ഫ്രൂട്ട് ഡ്രിങ്ക് (പഴച്ചാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല) ഉപയോഗം, കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗം എന്നിവ പരിശോധിച്ചു. കരളിലെ അര്‍ബുദം, ഗുരുതരമായ കരള്‍ രോഗങ്ങളായ ഫൈബ്രോസിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നിവ മൂലമുള്ള മരണവും ഗവേഷകര്‍ പരിശോധിച്ചു.
മധുരപാനീയങ്ങളും ഗുരുതരമായ കരള്‍ രോഗങ്ങള്‍ മൂലമുള്ള മരണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ പഠനമാണിത്. ഈ മേഖലയില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.