കോർക്ക്: അയർലണ്ട് മലയാളികളും കോർക്ക് നിവാസികളുമായ എബെനേസർ ചർച്ചിലെ ലിജുവിന്റെയും ജിൻസിയുടെയും മകൾ ലിയനാമോൾ (7) നിത്യതയിൽ പ്രവേശിച്ചു.
യേശു അപ്പച്ചൻ എന്നെ വിളിക്കുന്നു വേദനയില്ലാത്ത നാട്ടിലേക്ക് തികഞ്ഞ പ്രത്യാശയോടെ ലിയാനമോൾ യാത്രയായി.
![]() |
ലിയനാമോൾ (7) |
ബ്രയിൻ ട്യൂമർ ബാധിച്ച് ചില നാളുകളായി ചികിത്സയിലായിരുന്നു. യേശുഅപ്പച്ചൻ എന്നെ വിളിക്കുന്നു. ഞാൻ എന്റെ യേശു അപ്പച്ചന്റെ അടുത്തേക്ക് പോകുകയാണ് യേശു അപ്പച്ചൻ പറഞ്ഞു ഭയപ്പെടെണ്ട ഞാൻ നിന്നോട് കൂടെയുണ്ട്
കുട്ടിയുടെ പിതാവ് ലിജു തിരുവല്ല സ്വദേശിയും മാതാവ് ജിൻസി മാവേലിക്കര സ്വദേശിയുമാണ്. ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ഏക സഹോദരി ഇവാന. പാസ്റ്റർ ജോസഫ് കെ ജോസഫിന്റെ കൊച്ചുമകളും ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ ലിജോ കെ ജോസഫിന്റെ സഹോദര പുത്രിയുമാണ്.
ന്യൂ ഇന്ത്യ ദൈവസഭ കടയാർ സഭയിലെ അനുഗ്രഹപ്പെട്ട മകളും വളരെ കഴിവുകൾ ഉള്ള സണ്ടേസ്ക്കൂൾ കുട്ടിയുമായിരുന്നു ലിയാനമോൾ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല സംസ്‌കാര ശുശ്രുഷകൾ പിന്നീട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.