തൃശൂർ : 7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം.
ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര് അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് റെക്കോര്‍ഡ് ബുക്ക് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്.ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര് അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറിയത്.
കുടുംബശ്രീ പ്രവര്‍ത്തകരുടെ ഏഴായിരത്തിലേറെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന കുരവയിടലുകള്‍ക്കിടയില്‍ വൈകിട്ട് അഞ്ച് മണിക്ക് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന് ഭദ്രദീപം കൊളുത്തി മെഗാ തിരുവാതിരയുടെ ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.