മുംബൈ:ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന 16 വയസുകാരനെ ലൗ ജിഹാദ് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ചു.
ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ജയ് ശ്രീ രാം വിളികളോടെയായിരുന്നു മര്‍ദനം. ജൂലൈ 21നായിരുന്നു സംഭവം. മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവരം ലഭിച്ചത്. കേസെടുത്തിട്ടില്ല.താനെ ജില്ലയിലെ അംബര്‍നാഥ് സ്വദേശികളാണ് ഇരുവരും. പെണ്‍കുട്ടിക്ക് 17 വയസാണു പ്രായം. മകളെ തട്ടിക്കൊണ്ടുപോയെന്നു മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മര്‍ദിച്ചശേഷം ഇരുവരെയും ഇവര്‍തന്നെ ബാന്ദ്ര ഈസ്റ്റിലെ നിര്‍മല്‍ നഗര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇരുവരെയും അംബര്‍നാഥ് പോലീസിനു കൈമാറി.
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.