മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്വേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണ് 15 പേര് മരിച്ചു.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഡറുകളുടെയും യന്ത്രത്തിന്റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാര്‍ഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്വേയുടെ മൂന്നാം ഫേസിന്റെ നിര്‍മാണത്തിനായി എത്തിയ യന്ത്രമാണ് തകര്‍ന്നുവീണത്.
പാലത്തിന്റെ ഗര്‍ഡര്‍ ബോക്സുകള്‍ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി ഉയരത്തില്‍ നിന്ന് പൊട്ടിവീഴുകയായിരുന്നു. എൻഡിആര്‍എഫില്‍ നിന്നടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്.
മുംബൈ - നാഗ്പുര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ നീളമുള്ള അതിവേഗപാതയാണ് സമൃദ്ധി എക്സ്പ്രസ്വേ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.