കോട്ടയം: പുതുപ്പള്ളിയില്‍ കേന്ദ്ര സര്‍ക്കാരിനെയും യുഡിഎഫിനെയും ഒരുപോലെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
അതേസമയം കേരളത്തിനോട് കേന്ദ്ര സര്‍ക്കാരിന് അവഗണനയും പകപോക്കലുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ മാസപ്പടി വിഷയത്തില്‍ അദ്ദേഹം മൗനം തുടര്‍ന്നു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ കുറിച്ചാണ് അദ്ദേഹം പുതുപ്പള്ളിയില്‍ സംസാരിച്ചത്. ഓണത്തിനെ കുറിച്ച് സംസ്ഥാനത്ത് വലിയ ആശങ്കകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഓണം ഇല്ലായ്മയിലൂടെയാവുമെന്ന് വ്യാപകമായ പ്രചാരണം എന്നാല്‍ അതെല്ലാം പൊളിഞ്ഞു. ജനം അത് സ്വീകരിച്ചില്ല.
അത്തം മുതല്‍ ഓണം വരെ ഏഴ് കോടി രൂപയുടെ കച്ചവടമാണ് സപ്ലൈകോ ഫെയറുകളില്‍ മാത്രമായി നടന്നത്. സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ ആകെ 170 കോടിയുടെ കച്ചവടമാണ് നടന്നത്. പത്ത് ദിവസങ്ങളിലായി 32 ലക്ഷം കാര്‍ഡ് ഉടമകളാണ് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയത്. സപ്ലൈകോയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ പ്രഹരമാണിതെന്നും, ഇക്കൂട്ടര്‍ക്ക് നാണമില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
അതേസമയം സംസ്ഥാനം പല പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നേയില്ല. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാന്‍ ശ്രമിക്കുകയാണ്.് കേരളത്തെ പൂര്‍ണമായും അവഗണിക്കുകയാണ്. അതിനൊക്കെ പുറമേ കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നടത്തുകയാണ്. ഈ നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്രം നല്‍കേണ്ട സഹായം ഔദാര്യമല്ല.
രാജ്യത്തിന്റെ വരുമാനമെന്നത് എല്ലാ ഭാഗങ്ങളിലും നിന്നും ലഭിക്കുന്നതാണ്. ആ വരുമാനം കേന്ദ്രത്തിന്റെ കൈയ്യിലുണ്ട്. അത് സംസ്ഥാനങ്ങള്‍ക്ക് നീതിപൂര്‍വം വിതരണം ചെയ്യണം. എന്നാല്‍ വിതരണം ആ തരത്തില്‍ അല്ലെന്നും പിണറായി പറഞ്ഞു. യുഡിഎഫ് കാലത്ത് നിര്‍ത്തിവെച്ച് പോയ വികസന പദ്ധതികള്‍ എല്‍ഡിഎഫ് നടപ്പിലാക്കുകയാണ്. വികസന പദ്ധതികളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചു.
സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടു. കയറ്റുമതി വര്‍ധിച്ചുവെന്നും, കമ്പനികളുടെ എണ്ണം കൂടിയെന്നും, അതുവഴി തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടി. കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികള്‍ ലഭിച്ച് വരുന്നുണ്ട്. കെ ഫോണ്‍ യാഥാര്‍ത്ഥ്യമായതും സര്‍ക്കാരിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.