വിവാദങ്ങള്‍ക്ക് മറുപടിയില്ല: വികസനം ചര്‍ച്ചയാക്കി മുഖ്യമന്ത്രിയും സി.പി.എമ്മും,

കോട്ടയം: മാത്യു കുഴല്‍നാടൻ എം.എല്‍.എ തുടരുന്ന വെല്ലുവിളികളോടും മറ്റ് അഴിമതി ആരോപണ വിവാദങ്ങളോടും മുഖം തിരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും പുതുപ്പള്ളിയില്‍ നടത്തുന്ന രാഷ്ട്രീയ പരീക്ഷണത്തെ കേരളം ഉറ്റുനോക്കുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അതിരു കവി‌ഞ്ഞ പ്രതീക്ഷ വേണ്ടെന്നാണ് സി.പി.എം വൃത്തങ്ങള്‍ പറയുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രചരണത്തില്‍ തുടക്കത്തിലെസാഹചര്യമല്ല ഇപ്പോഴെന്നും,താഴേത്തട്ടിലിറങ്ങിയുള്ള പഴുതടച്ച പ്രചരണങ്ങള്‍ ഗുണമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

ഉമ്മൻ ചാണ്ടിക്കനുകൂലമായ സഹതാപ തരംഗത്തില്‍ വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ച്‌ കളത്തിലിറങ്ങിയി യു.ഡി.എഫിന് അത് അപ്രാപ്യമാക്കിയാല്‍ തന്നെ നേട്ടമാണെന്നാണ് സി.പി.എം ചിന്തിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് ആത്മവിശ്വാസം പകരും.

ഇന്നലെ രണ്ടാം ഘട്ട പ്രചരണത്തിന് പുതുപ്പള്ളിയിലിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ വിവാദങ്ങളെ തീര്‍ത്തും അവഗണിച്ചാണ് പ്രസംഗിച്ചത്. വികസന നേട്ടങ്ങളെക്കുറിച്ച്‌ വാചാലനാവുകയും ചെയ്തു. കേരളത്തില്‍ വികസനപദ്ധതികളുടെ എണ്ണം കൂടിയെന്നും യു.ഡി.എഫിന്റെ കാലത്ത് നിറുത്തിവച്ച വികസന പദ്ധതികള്‍ എല്‍.ഡി.എഫ് നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രി പ്രധാനമായും ഉദ്ദേശിച്ചത് ഇടമണ്‍- കൊച്ചി പവര്‍ഹൈവേയ്ക്ക് പുതുപ്പള്ളി മണ്ഡലത്തില്‍ ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്തുണ്ടായ തടസ്സം 2016ലെ തന്റെ സര്‍ക്കാര്‍ മാറ്റിയെടുത്തതാണ്.കോട്ടയം ജില്ലയിലെ കിറ്റ് വിതരണത്തിന് തുടക്കത്തില്‍ അനുമതി നിഷേധിക്കപ്പെട്ടത് യു.ഡി.എഫിന്റെ ഇടപെടല്‍ കാരണമാണെന്ന ആരോപണം സി.പി.എം നേരത്തേഉന്നയിച്ചിരുന്നു. 

എന്നാല്‍ കോട്ടയം ജില്ലയിലും കിറ്റ് വിതരണം നടത്തണമെന്നഭ്യര്‍ത്ഥിച്ച്‌ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. കമ്മിഷൻ ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇന്നലെ പ്രചരണ യോഗത്തില്‍ കോട്ടയത്തെ കിറ്റ് വിതരണ വിവാദത്തെ ആയുധമാക്കിയതും ശ്രദ്ധേയമായി. കിറ്റിനെ ഭയപ്പെടുന്ന കൂട്ടര്‍ ഇവിടെയുണ്ടെന്നായിരുന്നു ആരോപണം.

സഹതാപ തരംഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ യു.ഡി.എഫ്.

അതേസമയം, ഉമ്മൻ ചാണ്ടിക്കനുകൂലമായ സഹതാപ തരംഗം നല്ല നിലയില്‍ പുതുപ്പള്ളിയില്‍ അലയടിക്കുന്നുണ്ടെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഇതിന് സാദ്ധ്യമായ പഴുതുകളെയെല്ലാം ഫലപ്രദമായി ഉപയോഗിക്കുകയാണ്. 

ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണവും സതിയമ്മ താല്‍ക്കാലിക ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സംഭവവുമെല്ലാം യു.ഡി.എഫ് പരമാവധി ആയുധമാക്കുന്നുണ്ട്.പുതുപ്പള്ളി വോട്ടെടുപ്പിന് ഇനി അഞ്ച് നാള്‍ മാത്രമാണ് ബാക്കി. പരസ്യ പ്രചരണത്തിന് മൂന്നാം തീയതി കൊട്ടിക്കലാശമാകും..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !