മോനിപ്പള്ളി : മോനിപ്പള്ളി ഹോളിക്രോസ്സ് ഹൈസ്കൂളിൽ മീറ്റ് ദി ഡെപ്യൂട്ടി മേയർ പ്രോഗ്രാം നടത്തപ്പെട്ടു.
ബ്രിട്ടൻ കേംബ്രിഡ്ജിലേ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറായ ശ്രീ. ബൈജു തിട്ടാലയ്ക്ക് സ്വീകരണവും ആദരവും നൽകി മോനിപള്ളി ഹോളിക്രോസ്സ് ഹൈ സ്കൂൾ.സ്കൂൾ പാർലമെന്റ് ഇലക്ഷന് നടക്കാനിരിക്കെ ആണ് കുട്ടികൾക്ക് ഈ അസുലഭ അവസരം ലഭിച്ചത്. ഒരു പൊതുപ്രവർത്തകൻ എങ്ങനെ ആയിരിക്കണം, നല്ല പൊതുപ്രവർത്തകർക്കു വേണ്ട ഗുണങ്ങൾ തുടങ്ങി ആനുകാലിക വിഷയങ്ങളായ മിത്തും ശാസ്ത്രവും ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾ ശ്രീ ബൈജു തിട്ടാലയോട് സംശയങ്ങൾ ചോദിക്കുകയും അദ്ദേഹം സംസാരിക്കുകയും ചെയ്തു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻറെ ക്ഷണം സ്വീകരിച്ചാണ് ബൈജു തീട്ടാല മോനിപള്ളി ഹോളി ക്രോസ്സ് സ്കൂൾ സന്ദർശിച്ചത്.സ്കൂൾ PTA പ്രസിഡന്റ് ശ്രീ. റോയ് ജേക്കബ് റ്റിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ , സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പർ ശ്രീനി തങ്കപ്പൻ,സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പി.എം , അധ്യാപക പ്രതിനിധികൾ ജോർജ്കുട്ടി ബേബി, അഞ്ചു പി ബെന്നി എന്നിവർ സംസാരിച്ചു.
സംവാദങ്ങളിലൂടെ വേണം നല്ല പൊതുപ്രവർത്തകർ രൂപപ്പെടാൻ എന്നും നല്ല സംവാദങ്ങൾ ആണ് ജനാധിപത്യത്തിന് കരുത്തു പകരുന്നത് എന്നും ചോദ്യങ്ങൾ ചോദിക്കാൻ മടി ഇല്ലാത്ത തലമുറയായി കുട്ടികൾ വളരണം എന്നും ബൈജു തിട്ടാല അഭിപ്രായപെട്ടു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.