കടത്തിണ്ണയില്‍ സ്ത്രീക്കു വെട്ടേറ്റ സംഭവം: അറസ്റ്റിലായത് കാപ്പാ കേസിലെ പ്രതി,

കോട്ടയം: ബസേലിയോസ് കോളജ് ജംഗ്ഷനിലെ കടത്തിണ്ണയില്‍വച്ചു വെട്ടേറ്റ സ്ത്രീയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സ്ത്രീയെ ഇന്നലെ രാവിലെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി സര്‍ജറിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. പരുത്തുംപാറ കോളാകുളം കോളനിയില്‍ താമസക്കാരിയായിരുന്ന ബിന്ദു (52) വിനാണു വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി കരുണാപുരം ബാലഗ്രാമം ആറ്റുപുറമ്ബോക്കില്‍ ബാബു (ചുണ്ടെലി ബാബു-48) വിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ബസേലിയോസ് കോളജ് ജംഗ്ഷനു സമീപമുള്ള കടത്തിണ്ണയില്‍ വച്ചായിരുന്നു ആക്രമണം. ബിന്ദുവിനൊപ്പം മുൻപ് താമസിച്ചിരുന്നതും ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ബാബു കാപ്പാ നിയമപ്രകാരം ജയിലില്‍ കിടന്നു കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 

കടത്തിണ്ണയില്‍ കിടക്കുകയായിരുന്നു ബിന്ദു. സമീപത്തിരുന്ന് എരുമേലി സ്വദേശിയും അംഗപരിമിതനുമായ രാജു ഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ആക്രമണം. രാജുവിനെ ആക്രമിക്കാനും ബാബു ശ്രമിച്ചിരുന്നു. തുടര്‍ന്നാണ് ബിന്ദുവിന്‍റെ കഴുത്തില്‍ വെട്ടിയത്. വെട്ടേറ്റു പതിനഞ്ച് മിനിറ്റോളം രക്തം വാര്‍ന്നു കിടന്ന ബിന്ദുവിനെ വെസ്റ്റ് പോലീസ് ആംബുലന്‍സ് വിളിച്ചുവരുത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ബിന്ദുവിനെ ആംബുലന്‍സില്‍ കയറ്റാന്‍ സഹായിച്ച ബാബു ഈ സമയം പോലീസിനെ അസഭ്യം പറയുകയും ആക്രമിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ദൃക്‌സാക്ഷികള്‍ പറഞ്ഞതനുസരിച്ചായിരുന്നു ബാബുവിനെ പിടികൂടിയത്. എന്നാല്‍, രാജുവാണ് വെട്ടിയതെന്നു ബാബു പോലീസിനോടു പറഞ്ഞതിനാല്‍ അയാളെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. 

തിരുവനന്തപുരം സ്വദേശിയായ പോള്‍ ആയിരുന്നു ബിന്ദുവിന്‍റെ ഭര്‍ത്താവ്. 15 വര്‍ഷം മുന്പ് പരുത്തുംപാറയില്‍നിന്നു പോന്നു. അഞ്ചു വര്‍ഷം മുമ്പ് വാഹനത്തില്‍ മത്സ്യവ്യാപാരം നടത്തുന്നതിനിടെ വാഹനാപകടത്തില്‍ പോള്‍ മരിച്ചു. 

ഇവര്‍ക്കു നാലു മക്കളുണ്ട്. പെണ്‍കുട്ടികള്‍ വിവാഹിതരായി. ആണ്‍മക്കള്‍ നാട്ടകത്താണ് താമസം. ആക്രമണ വിവരം അറിഞ്ഞു പരുത്തുംപാറയിലുള്ള സഹോദരിയും ഭര്‍ത്താവും മക്കളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !