പുതുപ്പള്ളിയിൽ ഇടത് സ്ഥാനാഥിയായി ജയ്ക് സി തോമസിനെ പ്രഖ്യാപിക്കാൻ വൈകിയതിൽ നേതൃത്വത്തിനെതിരെ വിമർശനം,,

കോട്ടയം:  ജയ്കിനെ പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ എന്തിന് വൈകി ? കാലുമാറ്റക്കാരുടെ പുറകെ നടന്നെന്ന അപഖ്യാതി മാത്രം ബാക്കി.സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടും ഇടതുമുന്നണിയില്‍ വിമര്‍ശനങ്ങള്‍.

ജെയ്കിനെ,സ്ഥാനാര്‍ഥിയാക്കാനായിരുന്നെങ്കില്‍ എന്തിനിത്ര വൈകിയതെന്ന ചോദ്യമാണ് ഇടതുമുന്നണിയുടെ പ്രാദേശിക ഘടകങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇവിടെ ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്ക് ആയിരുന്നു ഇടതു സ്ഥാനാര്‍ഥി. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിച്ചതും ജെയ്കായിരുന്നു.

ഉമ്മന്‍ ചാണ്ടിയുടെ അഭാവത്തിലുള്ള ഉപതെരഞ്ഞെടുപ്പിലും ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി ആയിരുന്നിട്ടും ജെയ്കിനെ പ്രഖ്യാപിക്കാന്‍ വൈകിയതാണ് പ്രാദേശിക ഘടകങ്ങളില്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തിയത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ 4 മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ തുടക്കം. ചാണ്ടി ഉമ്മന്‍ പ്രചരണത്തിന്‍റെ പ്രാരംഭഘട്ട സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി കഴി‍ഞ്ഞു.

സ്ഥാനാര്‍ഥിയില്ലെങ്കിലും വാര്‍ഡ് തല പ്രവര്‍ത്തനങ്ങളില്‍ വരെ ജാഗരൂകരായിരുന്നു ഇടതു ക്യാമ്പ്. എന്നാല്‍ സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ പ്രചരണരംഗത്തേയ്ക്കിറങ്ങാന്‍ കഴിഞ്ഞില്ല.

ജെയ്കിനെ തന്നെ മല്‍സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു പുതുപ്പള്ളിയിലെ ഘടകങ്ങള്‍ പാര്‍ട്ടിക്കു മുമ്പിൽ വച്ച ആവശ്യവും. കഴിഞ്ഞ തവണ സര്‍വ്വപ്രതാപിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് 9000 വോട്ടുകള്‍ക്ക് മാത്രമാണ് ഇദ്ദേഹം പരാജയപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !