കൊല്ലം: പത്തനാപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.
പത്തനാപുരം സ്വദേശിനി രേവതിയെയാണ് ഭര്‍ത്താവ് മലപ്പുറം സ്വദേശി ഗണേഷ് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രേവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.ഗണേഷിനെ നാട്ടുകാര്‍ പിടികൂടി പത്തനാപുരം പൊലീസിന് കൈമാറി. ഒമ്ബത് മാസങ്ങള്‍ക്ക് മുമ്ബാണ് ഇരുവരും വിവാഹിതരായത്. തര്‍ക്കത്തെ തുടര്‍ന്ന മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയാണ്.
തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു രേവതി. രണ്ടുദിവസങ്ങള്‍ക്ക് മുമ്ബ് ഭാര്യയെ കാണാനില്ലെന്നും ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പറഞ്ഞ് ഗണേഷ് പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.
വിവാഹബന്ധം മോചിപ്പിക്കാനുള്ള തീരുമാനമെടുത്താണ് ഇരുവരെയും സ്റ്റേഷനില്‍നിന്ന് വിട്ടയച്ചത്. തുടര്‍ന്ന് പുറത്തിറങ്ങിയ രേവതിയെ ഗണേഷ് ബൈക്കില്‍ പിന്തുടര്ന്നെത്തി കുത്തുകയായിരുന്നു.
വീണ്ടും ആക്രമിക്കാൻ ശ്രമിക്കവേ നാട്ടുകാരിലൊരാള്‍ ഗണേഷിനെ തടയുകയും ആളുകളെ വിളിച്ചുകൂട്ടുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി കൈകള്‍ രണ്ടും കെട്ടിയിട്ട ശേഷം പൊലീസില്‍ ഏല്‍പ്പിച്ചു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച രേവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.