കണ്ണൂരിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ റിമാന്‍ഡിലായ ദേവസ്വം ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു,

കണ്ണൂർ: പതിമൂന്ന് വയസുകാരിയെ വിദ്യാര്‍ത്ഥിനിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്റിലായ ക്ഷേത്ര ജീവനക്കാരനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്റ് ചെയ്തു

ചെറുതാഴം രാഘവപുരം ക്ഷേത്രത്തിലെ വഴിപാട് അറ്റന്‍ഡര്‍ കരയടത്ത് വീട്ടില്‍ മധുസൂദനനെയാണ് (43) അന്വഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വാസുദേവന്‍ നമ്പൂതിരി ഉത്തരവിറക്കിയത്.

വെള്ളിയാഴ്ച്ച വൈകുന്നേരം പരിയാരം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ മധുസൂദനന്‍ ഇപ്പോള്‍ റിമാന്റിലാണ്.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) മാടായി ഏരിയ കമ്മിറ്റി ജോ.സെക്രട്ടറിയും സി.പി.എം. ചെറുതാഴം കല്ലമ്പള്ളി ബ്രാഞ്ച് മുന്‍ സെക്രട്ടറിയുമായ മധുസൂദനന്‍അസുഖം നടിച്ച് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ഒളിവില്‍ കഴിയവെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. 

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പരിയാരം പൊലിസ് ഇയാള്‍ക്കെതിരെ പോക്സോ.  കേസെടുത്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !