ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ പുറത്തുനിന്നും ആംബുലന്‍സ് വിളിച്ചു; കൊല്ലത്ത് യുവാവിന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂരമര്‍ദനം

കൊല്ലം: പുനലൂരില്‍ യുവാവിനു നേരെ ആംബുലൻസ് ഡ്രൈവര്‍മാരുടെ ക്രൂരമര്‍ദനം. കൊട്ടാരക്കര മുട്ടാര്‍ സ്വദേശി രാമചന്ദ്രനാണ് മര്‍ദനമേറ്റത്.

ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ രാമചന്ദ്രൻ പുറത്തുനിന്നും ആംബുലൻസ് വിളിച്ചതാണ് പ്രകോപന കാരണം. രാമചന്ദ്രന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാമചന്ദ്രന്റെ ഭാര്യ മഞ്ജു കാൻസര്‍ ബാധിച്ചാണ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. ഇവരുടെ മൃതദേഹം വീട്ടില്‍ എത്തിക്കാൻ നാട്ടില്‍ നിന്നും ആംബുലൻസ് വിളിച്ചു വരുത്തിയതാണ് പ്രകോപനത്തിന് കാരണം. പണം ഇല്ലാതിരുന്നതിനാല്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞായിരുന്നു ആംബുലൻസ് വിളിച്ചത് എന്ന് രാമചന്ദ്രൻ പറയുന്നു. പുനലൂര്‍ ആശുപത്രി പരിസരത്തെ ആംബുലൻസ് ഡ്രൈവര്‍മാര്‍ പ്രശ്നവുമായി എത്തി അക്രമാസക്തരാവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ ചികിത്സയ്ക്കായി ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കും  കൊണ്ടുപോയി. പരാതിയില്‍ നാലുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഷമീര്‍, ലിബിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമ സംഭവത്തോടെ ആംബുലൻസ് ഡ്രൈവര്‍മാരുടെ ക്രിമിനല്‍ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !