കുട്ടിക്കാനത്തിനു സമീപം വളഞ്ഞങ്ങാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

ഇടുക്കി: മുണ്ടക്കയംകുമിളി റൂട്ടിൽ കാറിന് മുകളിലേക്ക് കനത്ത മഴയിൽ പാറയും മണ്ണും അടർന്നുവീണ് ഉപ്പുതറ സ്വദേശിനിക്ക് ദാരുണാന്ത്യം'

കമ്പംമെട്ട് പോലീസ്സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ബിബിൻ ദിവാകരനും കുടുംബവും സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.ഇടുക്കി ഉപ്പുതറ സ്വദേശിനി സോമിനി (67) എന്ന സൗദാമിനിയാണ് മരണപ്പെട്ടത്. ഇന്നലെ (ഓഗസ്റ്റ് 13 ഞായറാഴ്‌ച) വൈകുന്നേരമായിരുന്നു അപകടം. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പാഞ്ചാലിമേട് കണ്ട് തിരികെ വരുന്ന വഴി കുട്ടിക്കാനത്തിന് താഴെ വളഞ്ഞങ്ങാനം വളവില്‍ റോഡ് അരികില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഈ സമയം റോഡരികിലെ തിട്ടയും പാറയും ഇടിഞ്ഞ് കാറിന്‍റെ മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
സോമിനിക്ക് പുറമെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ വിപിൻ, ഭാര്യ അനിഷ്‌ക, ഭാര്യ മാതാവ് ഷീല, കുട്ടികളായ ലക്ഷ്യ (എട്ടു മാസം), ആദവ് (5) എന്നിവരാണ് ഉണ്ടായിരുന്നത്. ഇവരുടെ സഹായി ആയിരുന്നു മരണപ്പെട്ട സോമിനി. അപകടത്തില്‍ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !