ഇടുക്കി: ഇതര സംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ പശ്ചാത്തലവും മാനസിക വിഭ്രാന്തിയുമുള്ളവര് സമൂഹത്തിനു ഭീഷണിയാകുന്നു.
തിരുവോണനാളില്‍ തടിയമ്പാട് മേഖലയിലെ നിരവധി വീടുകളില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി.പത്തോളം വീടുകളില്‍ ഇയാള്‍ കയറിയിരുന്നു. ജനാലയിലൂടെ ഒളിഞ്ഞു നോക്കുകയും സ്ത്രീകളെ ശല്യം ചെയ്യുകയും ചെയ്തതായി നാട്ടുകാര്‍ പറയുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ രാജൻ മുറുമുവാണ് നാട്ടുകാര്‍ക്ക് ഭീഷണിയായത്.
ഏതാനും ദിവസംമുൻപ് ഇയാള്‍ ചെറുതോണി ടൗണില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാല്‍ ഇയാളെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഇയാള്‍ ആശുപത്രിയില്‍നിന്നു മുങ്ങി. പിന്നീടാണ് തടിയമ്പാട് എത്തി വീടുകളില്‍ കയറിയത്.
പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ബന്ധുക്കളെ വിളിച്ചുവരുത്തി കൈമാറി. സംസ്ഥാനത്ത് നടക്കുന്ന നിരവധി ആക്രമണങ്ങളിലും ക്രിമിനല്‍ കേസുകളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്ന് ഇടുക്കി പോലീസ് കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ഥിച്ചു.
മാനസികവിഭ്രാന്തി പ്രകടിപ്പിക്കുന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്താല്‍ത്തന്നെ മാനസികരോഗിയാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മജിസ്ട്രേട്ടിന്റെ അനുമതിയോടെ തൃശൂരിലുള്ള മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിക്കണം. ഇതിനു വേണ്ട സൗകര്യങ്ങളോ ജീവനക്കാരോ പോലീസിനില്ല. ഭാഷ വശമില്ലാത്തതും പോലീസിനു പ്രതിസന്ധിയാക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.