"ശ്രീദേവിയുടെ അഭിനയ ജീവിത ഡൂഡിൽ" അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരവ്

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരവ്.

ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ചുള്ള ഡൂഡിൽ ഒരുക്കിയിരിക്കുന്നത് മുംബൈ സ്വദേശിയായ ആര്ട്ടിസ്റ്റ് ഭൂമിക മുഖര്‍ജിയാണ്.

പ്രമുഖ ഉര്‍ദു – ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറാണ് ഭര്‍ത്താവ്. നടി ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് മക്കള്‍1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്‌’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറ്റം കുറിച്ച ശ്രീദേവി കുമാരസംഭവം, പൂമ്പാറ്റ, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.

തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ സിനിമയിലെത്തി. ‘പൂമ്പാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും താരം സ്വന്തമാക്കി.

ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയിൽ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ച നിലയിലായിരുന്നു 2018 ഫെബ്രുവരി 24നു ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രമുഖ ഉര്‍ദു – ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറാണ് ഭര്‍ത്താവ്. നടി ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് മക്കള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !