സൂററ്റ് : സുഹൃത്തിന്റെ മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി യൂസഫ് ഹജത്തിന് വധശിക്ഷ വിധിച്ച് കോടതി .ഈ വര്‍ഷം ഫെബ്രുവരി 27 നാണ് രണ്ട് വയസുകാരിയെ 23 കാരനായ യൂസഫ് ഹജത്ത് പീഡിപ്പിച്ചു കൊലപ്പെടുത്തിയത്,
.കേസില്‍ സൂറത്ത് ജില്ലാ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത് .പ്രോസിക്യൂഷൻ അഭിഭാഷകൻ നയൻ സുഖദ്വാല അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി ഇതിനെ കണക്കാക്കാൻ പ്രത്യേക കോടതി ജഡ്ജി ശകുന്തലാബെൻ സോളങ്കിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.അമ്മയും അനുജത്തിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് കുറ്റവാളിയെന്നും അതിനാല്‍ ഇളവ് ശിക്ഷ നല്‍കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്.
എന്നാല്‍ ' പ്രതി ഇരയുടെ കുടുംബത്തിന്റെ വിശ്വാസം തകര്‍ക്കുക മാത്രമല്ല, സ്വയം പ്രതിരോധിക്കാൻ കഴിയാതെ നിസ്സഹായായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെമേല്‍ ഹീനമായ കുറ്റകൃത്യം ചെയ്തു.
പോലീസ് കണ്ടെടുത്ത പ്രതിയുടെ ഫോണില്‍ നിരവധി അശ്ലീല സാമഗ്രികള്‍ ഉണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ എങ്ങനെ കൊല്ലാം എന്നതിന്റെ വീഡിയോയും ഇയാള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു.' കോടതി വ്യക്തമാക്കി.
സൂറത്തിലെ സച്ചിൻ എക്സ്റ്റൻഷൻ ഏരിയയിലെ കപ്ലേത ഗ്രാമത്തിലാണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കുടുംബത്തിന്റെ അയല്‍വാസിയും , കുട്ടിയുടെ പിതാവിന്റെ സുഹൃത്തുമായിരുന്നു യൂസഫ് സലിം ഹജത്ത്. പലപ്പോഴും യൂസഫ് കുട്ടിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ചിപ്സ് വാങ്ങി നല്‍കാനെന്ന പേരിലാണ് യൂസഫ് കുട്ടിയെ കൊണ്ടുപോയത് .
കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്ത യൂസഫ് പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുമായി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്നുരാത്രി തന്നെ പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.
അടുത്ത ദിവസം കപ്ലേത്ത ചെക്ക്പോസ്റ്റ് പരിസരത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യൂസഫിനെ പോലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും കടിയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.