കൊച്ചി : കാലം തെറ്റി കര്‍ക്കിടകത്തില്‍ കനത്ത ചൂട്. മഴയും തണുപ്പും മാറിയതോടെ പതിവില്ലാത്തവിധം അന്തരീക്ഷത്തിനും ചൂടുപിടിച്ചു.
രാപ്പകല്‍ ഭേദമില്ലാതെയാണ് ചൂട് വര്‍ധിച്ചിരിക്കുന്നത്. അതിനിടെ അള്‍ട്രാവയലറ്റ് ഇന്‍ഡക്സിലും വര്ധനയുണ്ട്സംസ്ഥാനത്തെ പകല്‍ താപനില 30 മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയര്‍ന്നു. ഏപ്രില്‍-മേയ് മാസങ്ങളിലാണ് അന്തരീക്ഷ താപനില ഇത്രയൂം ഉയരാറുള്ളൂ.മണ്‍സൂണ്‍ മഴയിലുണ്ടായ കുറവാണ് താപനില വര്‍ധിക്കാനുണ്ടായ കാരണം. മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമായതോടെയാണ് മഴയും കുറഞ്ഞത്. മണ്‍സൂണ്‍ സീസണില്‍ വരണ്ടകാറ്റിനെ തടയുന്നത് മണ്‍സൂണില്‍ വീശുന്ന ഈര്‍പ്പം കലര്‍ന്ന കാറ്റായിരുന്നു. അറബിക്കടലിനു മുകളില്‍ അന്തരീക്ഷത്തില്‍ മര്‍ദം കൂടിയതുമൂലം കടലില്‍ നിന്നു ചൂടുപിടിച്ച കാറ്റാണ് കരയിലേക്ക് വീശുന്നത്. ഇത് വരണ്ടകാലാവസ്ഥയിലേക്കു നയിക്കുകയാണ്.
തീപ്രദേശത്തോട് അടുത്തുള്ള മേഖലകളില്‍ പകല്‍ ചുട്ടുപൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. മലയോര ജില്ലകളില്‍ മാത്രമാണ് ചൂടിനു അല്പമെങ്കിലും ആശ്വാസമുള്ളത്. അള്‍ട്രാവയലറ്റ് ഇന്‍ഡക്സ്(താപസൂചിക) 40-നു മുകളിലേക്ക് പതിവില്ലാത്തവിധം ഉയരുന്നു. മഴ മേഘങ്ങളായിരുന്നു അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയിലേക്ക് വരുന്നത് തടയുന്നത്.
എന്നാല്‍, മഴ മാറിയ തെളിഞ്ഞ ആകാശത്തില്‍ നിന്നു രശ്മികള്‍ നേരിട്ട് ഭൂമിയില്‍ പതിക്കുകയാണിപ്പോള്‍. വേനലില്‍ മാത്രം കണ്ടുവരുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ ഗവേഷകര്‍ വ്യക്തമാക്കുന്നു.
വരും ദിവസങ്ങളിലൂം ചൂടുവര്ധിക്കും. 35 ഡിഗ്രിവരെ പകല്‍താപനില ഉയരാനിടയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെയും മുന്നറിയിപ്പ്. സാധാരണ ഓഗസ്റ്റില്‍ ഉണ്ടാകാറുള്ള പകല്‍ താപനിലയില്‍ നിന്നു മൂന്നു മുതല്‍ നാലു ഡിഗ്രിവരെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.