കൊച്ചി: കുട്ടികളെ നിര്‍ബന്ധിച്ച് തീ ചാമുണ്ഡി തെയ്യം കെട്ടിക്കുന്നത് തടയാനായി സ്വീകരിക്കുന്ന നടപടികളെ കുറിച്ച് സത്യവാങ്മൂലം നല്കാന് വനിതാ ശിശുവികസന സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്കി.
ചീഫ് ജസ്റ്റീസ് എ ജെ ദേശായിയും ഡസ്റ്റിസ് വി ജി അരുണും ചേര്‍ന്ന ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്. കുട്ടികള്‍ തീ ചാമുണ്ഡി തെയ്യം കെട്ടുന്നത് തടയണം എന്നാവശ്യപ്പെട്ട സന്നദ്ധ സംഘടനയായ ദിശ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.ചിറയ്ക്കല്‍ പെരുങ്കളിയാട്ടതിന്റെ ഭാഗമായി നടത്തുന്ന ഒറ്റക്കോലം തെയ്യത്തില്‍ കുട്ടികളെ കുറഞ്ഞത് 101 തവണയെങ്കിലും തീക്കനലില്‍ എടുത്തെറിയാറുണ്ട് എന്ന് ദിശ കോടതിയില്‍ പറഞ്ഞു.
കുട്ടികളെ ഇത്തരം ആചാരങ്ങളുടെ ഭാഗമാക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. തീ ചാമുണ്ഡി തെയ്യം പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഒരു ഉപജാതിക്കാര്‍ മാത്രമാണ് ഇത് അനുഷ്ടിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.