കൊച്ചി: പതിവായി ഉറങ്ങുന്ന കടത്തിണ്ണയ്ക്കായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ അവകാശ തർക്കം. വഴക്ക് രൂക്ഷമായതിനു പിന്നാലെ ബംഗാൾ സ്വദേശിയുടെ കാലിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പനമ്പള്ളി നഗർ ഷോപ്പിങ് കോംപ്ലക്സിലാണ് സംഭവമുണ്ടായത്. ബംഗാൾ സ്വദേശിയായ ഹരിയും തമിഴ്നാട് സ്വദേശിയും ഷോപ്പിങ് കോംപ്ലക്സിലെ കടത്തിണ്ണയിലാണ് പതിവായി ഉറങ്ങാനെത്തുന്നത്.കടത്തിണ്ണയ്ക്കായി ഇവർ തർക്കിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹരിയെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കൃത്യം നടത്തിയ ശേഷം സ്ഥലംവിട്ട തമിഴ്നാട്ടുകാരനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.